Thursday, 7 September 2017

സ്ത്രീ : ദൈവം സമ്മാനിച്ച മനോഹര സൃഷ്ടി

സ്ത്രീ : ഭൂമിയിലെ ഏറ്റവും മനോഹര സൃഷ്ടി. മാതാപിതാക്കളുടെ മാലാഖ കുഞ്ഞായി ജനിക്കുന്ന നിമിഷം മുതൽ, അവൾ ഭാഗ്യ ജന്മമായ് മാറുന്നു.തനിക്ക് ചുറ്റുമുള്ള മനോഹാരിതയെ ആർജവത്തോടെ സ്വീകരിക്കുകയും അതിനു അത്മാവും  ആരോഗ്യവും നൽകുകയും ചെയ്യുന്നു. ലളിതമായി ജീവിക്കുമ്പോഴും ഏറ്റവും അനുഗ്രഹീതമായ മാറുന്നു .അടുത്ത തലമുറയെ കൂടി സ്വന്തം ശരീരത്തിൽ വഹിച്ചു നടക്കുന്ന അവൾ ദൈവത്തിന്റെ പ്രതിരൂപമായി മാറുന്നു .അവൾ അച്ഛന്റെ രാജകുമാരി മാത്രമല്ല. ഭര്ത്താവിന്റെ രാജ്ഞി കൂടിയാണ്.
ജനിച്ച ഭവനത്തിലും വിളക്കു പിടിച്ചു കയറിയ കുടുംബത്തിലും അവൾ ഐശ്വര്യ ദേവതയായി അവതരിക്കുന്നു.ആ രണ്ടു കുടുംബങ്ങൾക്ക് വേണ്ടിയും തന്റെ ഊർജം മുഴുവൻ ചിലവഴിക്കുന്നു . താൻ പട്ടിണികിടന്നാലും മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നു. അത് നിറവേറ്റാൻ കഴിയുന്നവളാണ് ദൈവരൂപമാകുന്നതും. ആത്മവിശ്വാസത്തിനൊപ്പം മറ്റുള്ളവരെ ബഹുമാനിക്കുവാനും സ്നേഹിക്കുവാനും അവൾക്കാകുന്നു. ഇന്നലെയെക്കാൾ നല്ലൊരു നാളെയെ തന്റെ കുടുംബത്തിനായി നൽകുന്നത് തന്റെ പ്രിയപ്പെട്ട സ്വപ്നമായി അവൾ കൊണ്ട് നടക്കുന്നു.അതിനായ് പ്രയത്നിക്കുന്നു.
മാതൃക പരമായി ജീവിക്കുമ്പോഴാണ് അവൾ ജയിച്ചതായ് ലോകം അംഗീകരിക്കുന്നത്.നല്ലൊരു മകളും, ഭാര്യയും, അമ്മയും,അമ്മുമ്മയും, സഹോദരിയും , കൂട്ടുകാരിയും ആകുന്ന അവൾ ലോകത്തിനായി നൽകുന്നത് സ്നേഹത്തിന്റെ പര്യായമായ ഒരു ദീപം കൂടി ആണ്.പഠനത്തിൽ മിടുക്കിയായി ഉന്നതമായ ജോലി നേടി നല്ലൊരു മനസുമായി ജീവിക്കുമ്പോൾ അവൾ കുടുംബത്തിനെന്നും അഭിമാനമാകുന്നു.

ഒരു നേരത്തെ ആഹാരമെങ്കിലും തന്റെ പ്രവർത്തിയുടെ ഫലമായി മറ്റൊരാൾക്കു നല്കാനായാൽ ,  അതിൽ പരം എന്ത് പുണ്യമാണ് അവൾക്കു ലഭിക്കാനാകുക. വാക്കുകൊണ്ടല്ല പ്രവർത്തി കൊണ്ടാണ് മാതൃക ആകേണ്ടതിന്നു അവൾക്കു എളുപ്പത്തിൽ തെളിയിക്കാനാകും. സ്വന്തം കുഞ്ഞിനെ ആത്മാഭിമാനമുള്ളവർ  ആക്കി വളർത്തുമ്പോൾ  ഒരു 'അമ്മ എന്ന നിലയിൽ അവൾ മാതൃക ആകുന്നു. ജന്മം നൽകിയ മാതാപിതാക്കളെയും ജീവിതം നൽകിയ മാതാപിതാക്കളെയും ഒരേ നിലയിൽ കാണാനാകുമ്പോഴാണ് അവൾ മകളെന്ന നിലയിൽ വിജയിക്കുന്നത്. സ്വന്തം ഭർത്താവിന്റെ ഹൃദയത്തെ അറിയുമ്പോഴും അദ്ദഹത്തിന്റെ ശരികളെ ശരിയായി മനസിലാകുമ്പോഴും ഭാര്യയെന്ന നിലയിൽ സുകൃതയായി.

ദൈവം സൃഷ്ടിച്ച  മനോഹരമായ സമ്മാനമാണ് സ്ത്രീ. ഏറ്റവും അനുഗ്രഹീതയും അവൾ തന്നെ. ആ രാജകുമാരിക്... ആ രാജ്ഞിക് ... എല്ലാ ഭാവുകങ്ങളും....


Cartoon Courtesy: well known cartoonists ( WT permission) 

3 comments: